Two women begin trek as police take action against protesters
ശബരിമലയിലേക്ക് രണ്ട് യുവതികള്‍ കൂടി എത്തിയതോടെ ശബരിമല വീണ്ടും സംഘര്‍ഷഭരിതമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ മനിതി സംഘത്തിന് മല കയറാന്‍ സാധിച്ചിരുന്നില്ല. വന്‍ പ്രതിഷേധങ്ങള്‍ക്ക് നടുവിലൂടെയാണ് പോലീസ് യുവതികളെ ഇന്ന് സന്നിധാനത്തേക്ക് കൊണ്ടു പോകുന്നത്. എന്നാല്‍ മുന്നോട്ട് നീങ്ങാന്‍ സാധിക്കാത്ത വിധം പ്രതിഷേധക്കാര്‍ വഴി മുടക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പോലീസ് യുവതികളുമായി ചര്‍ച്ച നടത്തുന്നുണ്ട്.